Saturday, September 26, 2009

ഒരു സിനിമ നിരൂപണം

ഇതു ഒരു ബസ്സ് യാത്രക്കിടയില്‍ കേട്ടതാണ്...ഒരു സിനിമയുടെ ഏറ്റവും ആത്മാര്‍ദ്ധമായ നിരൂപണം...രണ്ടു സ്കൂള്‍ കുട്ടികള്‍ തമ്മിലുള്ള സംഭാഷണമാണ്...

" ഞാന്‍ ഇന്നലെ 'ഉന്നൈ പോല്‍ ഒരുവന്‍' കണ്ടു "

"എങ്ങനുണ്ട് " ( അസുയയുടെ ധ്വനി ഉണ്ടോന്നു ഒരു സംശയം )

" ആ, കുഴപ്പില്ല...നല്ല ഇടിയൊക്കെ ഉണ്ട്...കമലഹാസന്‍ തീര്വാദിയായിട്ട(തീവ്രവാദി) ആദ്യം...പിന്നെ മാറും...തീര്വാദികളെ എല്ലാം ബോംബ് വച്ചു കൊല്ലും...കിടുക്കന്നാ..."

"ഓ" ( അസുയയുടെ ധ്വനി വളരെ വ്യക്തം )

" പക്ഷേ പാട്ടൊന്നും ഇല്ല...കമലഹാസനും മോഹന്‍ലാലും കൂടെ ഒരു ഡാന്‍സ് ഉണ്ടാവുംന്ന് ഞാന്‍ വിചാരിച്ചു...ഇല്ല"

" അയ്യേ, പാട്ടില്ലാത്ത സിനിമയാണോ...ഇതെന്താ"
(ധ്വനി: അങ്ങനെ നീ ആളവണ്ട,
അന്തര്‍ധ്വനി: ഹൊ ഭാഗ്യം, അത്ര നല്ല സിനിമയൊന്നും അല്ല ഇവന്‍ കണ്ടത് ")

3 comments:

monu said...

LOL... idiyum pattum undankiley cineam cineam avu :D

Hailstone said...

Welcome back my friend...

Enikum ee asukham undu...overhearing conversation of others, when I'm in bus.

Let this spirit be with you...idakkokke ezhuthoo...atleast your bhaavanaasrishttikal(paattukal :))

Devidas said...

kidilan muthe!! avaraaan yadhaartha indian cinema prekshakarude pratheekangal!